റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാര തീരുമാനം; മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം

കോഴി​​ക്കോട്​: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കാനും ശവസംസ്കാരത്തിന് മുന്നോടിയായി കഫന്‍ ചെയ്യാനും ഖബറുകള്‍ കുഴിച്ചു തന്നെ മറമാടാനുമുള്ള സര്‍ക്കാര്‍ അനുമതി​യില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍ സന്തോഷം അറിയിച്ചു.

വളരെ സന്തോഷം നല്‍കുന്ന തീരുമാനമാണിത്. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.

കാന്തപുരം പങ്കുവെച്ച ഫേസ്​ബുക്ക്​ കുറിപ്പ്​:

കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കാതെയും, മരണാന്തര ചടങ്ങുകള്‍ സാധാരണ സ്വഭാവത്തില്‍ നടത്താതെയും മറവു ചെയ്യുന്നതിലുള്ള വിഷമങ്ങള്‍ അറിയിച്ചു മുഖ്യമന്ത്രിക്ക് വളരെ നേരെത്തെ കത്തയയ്ക്കുകയും, ടെലഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നല്‍കിയിട്ടുണ്ടായിരുന്നു. അല്‍പസമയം മുമ്പ്‌ ആരോഗ്യ മന്ത്രി ടെലഫോണില്‍ വിളിച്ചു, കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച വിവരം അറിയിച്ചു. മൃതദേഹങ്ങള്‍ കുളിപ്പിക്കാനും കഫന്‍ ചെയ്യാനും , സാധാരണ വിധത്തില്‍ ഖബറുകള്‍ കുഴിച്ചു തന്നെ മറമാടാനും ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നു. വളരെ സന്തോഷം നല്‍കുന്ന തീരുമാനമാണിത്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *