തിരുവനന്തപുരം: . മെയ്ഇ 4 ന് . ഉച്ചകഴിഞ്ഞ് 2.15യോടെയാണ് ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ വിജയിച്ച വാർത്ത പുറത്തുവന്നതോടെ മാരാർജി ഭവനിൽ ആവേശം മൂർധന്യാവസ്ഥയിൽ ആയി. ചാത്തന്നൂരിൽ വിജയിച്ച ബി. ബി. ഗോപകുമാർ രണ്ടരയോടെ പ്രതികരണവുമായി രംഗത്തെത്തി. ആർപ്പുവിളികളോടെയും കരഘോഷത്തോടെയുമാണ് പ്രവർത്തകർ ഗോപകുമാറിന്റെ പ്രതികരണം സ്വീകരിച്ചത്. മാരാർജി ഭവനിൽ പ്രത്യേകം സജ്ജീകരിച്ച വലിയ സ്ക്രീനിലാണ് തെരഞ്ഞെടുപ്പ് വാർത്തകൾ പ്രദർശിപ്പിച്ചിരുന്നത്. സ്ഥാനാർഥികൾ ഓരോരുത്തരായി വിജയിച്ചതോടെ പ്രവർത്തകർ ആർപ്പുവിളിച്ചം പരസ്പരം കെട്ടിപ്പിടിച്ചും ജയ് വെളിച്ചും സന്തോഷം പ്രകടമാക്കി.
മുദ്രാവാക്യങ്ങളും ജയ് വിളികളുമായി സന്തോഷം പങ്കുവച്ചു.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചു എന്ന വാർത്ത പുറത്തുവന്നത്. അപ്പോഴേക്കും സ്ക്രീനു മുന്നിൽ അണിനിരന്ന പ്രവർത്തകർ കൊടിയും മുദ്രാവാക്യങ്ങളുമായി പുറത്തേക്ക് ഇറങ്ങി. തൊട്ടു പിന്നാലെ എത്തിയ രാജീവ് ചന്ദ്രശേഖറിനെ താമര മാല അണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു.ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന വി. മുരളീധരൻ വിജയിച്ചു എന്ന വാർത്ത പുറത്തുവന്നത്. പ്രവർത്തകർ ഇതോടെ റോഡിലേക്ക് ഇറങ്ങി മുദ്രാവാക്യങ്ങളും ജയ് വിളികളുമായി സന്തോഷം പങ്കുവച്ചു.


