റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്വിറ്ററില്‍ 10 ലക്ഷം ഫോളോവേഴ്‌സിനെ നേടി പുതിയ നേട്ടവുമായി ആര്‍ബിഐ

November 23, 2020 - 11:35 am

ന്യൂഡല്‍ഹി: ലോക കേന്ദ്ര ബാങ്കുകള്‍ക്കിടയില്‍ ട്വിറ്ററില്‍ 10 ലക്ഷം ഫോളോവേഴ്‌സ് ലഭിക്കുന്ന ആദ്യ സ്ഥാപനമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.യുഎസ് ഫെഡറല്‍ റിസര്‍വ് (6.77 ലക്ഷം), യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (5.91 ലക്ഷം) എന്നിവയെ പിന്തള്ളിയാണ് ആര്‍ബിഐ മുന്നിലെത്തിയത്. 2020 സെപ്തംബര്‍ 27ന് ഫോളോവര്‍മാരുടെ എണ്ണം 9.66 ലക്ഷമായിരുന്നു. ഇന്നലെ ഇത് 10 ലക്ഷം കടന്നു. നേട്ടത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സന്തോഷം പങ്കുവച്ചു.

ലോകത്തെ ഏറ്റവും കരുത്തുറ്റതും ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ സ്വാധീനിക്കുന്നതുമായ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന് ട്വിറ്ററിലുള്ളത് 6.67 ലക്ഷം ഫോളോവേഴ്സ് മാത്രമാണ്. ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ ഫോളോ ചെയ്യുന്നത് 5.91 ലക്ഷം പേരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *