റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസ് ആക്ട് 118 എ പ്രകാരം മുസ്ലിം ലീഗ് പ്രവർത്തകന്റെ പരാതി, പരാതി സ്വീകരിച്ച് പോലീസ്

November 23, 2020 - 11:26 am

തൃശ്ശൂര്‍: പോലീസ് ആക്ട് 118 എ പ്രകാരം മുസ്ലീം ലീഗ് പ്രവർത്തകൻ പരാതി നൽകി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ് ബുക്കില്‍ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്കെതിരെ കേസ് എടുക്കണം എന്നതാണ് ആവശ്യം. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആണ് വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്.

ഫിറോസിനെ അപകീര്‍ത്തിപെടുത്താന്‍ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. ഒരു ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി പോലീസ് സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *