റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് നാലുചക്രവാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബ്ബന്ധമാക്കുന്നു

November 21, 2020 - 7:34 am

തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ജനുവരി 1 മുതല്‍ ഫാസ്ടാഗ് നിര്‍ബ്ബന്ധമാക്കുന്നു. ഫിറ്റനസ് പരിശോധനക്കും രജിസ്‌ട്രേഷന്‍ പുതുക്കലിനും ഫാസ്ടാഗ് പതിക്കേണ്ടിവരും ടാക്‌സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പരിശോധനക്ക് ഹാജരാക്കണം. സ്വകാര്യ കാറുകള്‍ക്ക് 15 വര്‍ഷത്തേക്കാണ് ആദ്യ രജിസ്‌ട്രേഷന്‍. ഇതുകഴിഞ്ഞ് അഞ്ചുവര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ നീട്ടും. അതേസമയം ജനുവരി 1 മുതല്‍ ടോള്‍പ്ലാസകളിലെ പ്രവേശനം ഫാസ്ടാഗ് വഴിയാക്കിയാല്‍ പഴയ വാഹന ഉടമകള്‍ ബുദ്ധിമുട്ടും .ഓണ്‍ലൈന്‍ വഴിയും ബാങ്കുകളില്‍ നിന്നും ഫാസ്ടാഗ് വാങ്ങാമെന്നതിനാല്‍ അവര്‍ക്കും സൗകര്യപ്രദമായി ഫാസ്ടാഗിലേക്ക് മാറാമെന്നാണ് അധികൃതര്‍ പറയുന്നത്. 2017 ഡിസംബര്‍ മുതല്‍ വില്‍ക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് പതിക്കുന്നുണ്ട്.

വാഹനങ്ങളില്‍ ഒട്ടിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍സ്റ്റിക്കര്‍ വിന്റ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ തനിയെ ടോള്‍ ശേഖരിക്കപ്പെടുന്നു.വാഹനം നിര്‍ത്തേണ്ടതില്ല. ഇലക്ട്രോമാഗ്നറ്റിക്ക് ഫ്രീക്വന്‍സി പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പണം എടുക്കുന്നു.

ആര്‍സി ബുക്ക്, ഐഡി കാര്‍ഡ് എന്നിവയുമായി ടോള്‍പ്ലാസയിലെത്തിയാല്‍ ഫാസ്ടാഗ് വാഹനത്തില്‍ ഒട്ടിച്ചുതരും. ഓണ്‍ലൈനായും തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ബ്രാഞ്ചുകള്‍ വഴിയും ലഭ്യമാവും. ഓണ്‍ലൈനായി സ്വന്തമാക്കാന്‍ വാഹനത്തിന്റെ രണ്ട് ഫോട്ടോയും അനുബന്ധരേഖകളും നല്‍കി ബാങ്കിലെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്ന തുക ടാഗിലേക്ക് പോകും.

500 രൂപയാണ് ചെലവ്. ഇതില്‍ 200 രൂപ നിക്ഷേപവും 100 രൂപ ഫീസും 200 രൂപ ആദ്യത്തെ ടോള്‍ പ്രീപെയ്ഡ് ഫീസുമാണ് . ഓരോതവണ വാഹനം കടന്നുപോകുമ്പോഴും തുക കുറഞ്ഞുകൊണ്ടിരിക്കും. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റീചാര്‍ജ് ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *