റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു ദിവസം 6,57,312 കോവിഡ് കേസുകള്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു

November 16, 2020 - 12:06 pm

ന്യൂയോര്‍ക്ക്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു. ശനിയാഴ്ച(14/11/2020) മാത്രം റിപ്പോര്‍ട്ട് ചെയ്തത് ആറര ലക്ഷത്തിലധികം കേസാണ്.പുതിയ കേസുകളില്‍ ഭൂരിഭാഗവും യൂറോപ്പിലും അമേരിക്കയിലുമാണ്. 2.85 ലക്ഷത്തിലധികവും യൂറോപ്പിലും അമേരിക്കയില്‍ 2.69 ലക്ഷത്തിലധികം കേസുമാണുണ്ടായത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ റിപോര്‍ട്ട് പ്രകാരം നിലവില്‍ 5,40,27,785 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 34.7 ദശലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്. ആഗോളതലത്തില്‍ 13,13,000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മാര്‍ച്ച് 11നാണ് ലോകാരോഗ്യസംഘടന കൊവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് യുഎസ്സിലാണ്. ഇന്ത്യയും ബ്രസീലുമാണ് തൊട്ടടുത്തുള്ള രാജ്യങ്ങള്‍.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായ അവസ്ഥയിലാണ്. യു എസില്‍ ഇതുവരെ 2,47,233 പേര്‍ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയാറ് ലക്ഷം പിന്നിട്ടുണ്ട്.രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന ബ്രസിലില്‍ കോവിഡ് ബാധിതര്‍ അമ്പത്തേഴ് ലക്ഷം പിന്നിട്ടു. 1,63,406 പേര്‍ മരിച്ചു. 50,64,344 പേര്‍ രോഗമുക്തി നേടി. റഷ്യയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പതിനെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 31,593 പേര്‍ മരണപെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *