റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സജ്ജയകുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍. തിരുവനന്തപുരം സ്വര്‍ണ്ണ കടത്തുകേസുള്‍പ്പടെ നിരവധി രാഷ്ട്രീയ പ്രാദാന്യമുളള കേസുകളില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്റെ വിശ്വസ്ഥനായ ഈ ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടുന്നത്. ഈ മാസം 18നായിരുന്നു മിശ്ര വിരമിക്കേണ്ടിയിരുന്നത്.

കേന്ദ്രസര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുളള ഉദ്യോഗസ്ഥനെയാണ് ഇഡി ഡയറക്ട‌റായി നിയമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണല്‍ സെക്രട്ടറി റാങ്ക് നല്‍കുന്നതിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. ഇതാദ്യമായാണ് ഒരു ഇഡി ഡയറക്ടര്‍ക്ക് കാലാവധി നീട്ടിനല്‍കുന്നത്.

ഡയറക്ടേറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻ‌സ് ഡയറക്ടര്‍ ജനറല്‍ ബാലേഷ് കുമാര്‍ ,ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റിലെ അഡീണല്‍ സെക്രട്ടറി എസ്എം സഹായ്,മുംബൈയിലെ ആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണല്‍ അമിത് ജയിന്‍ എന്നിവരെ ഇഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിണിച്ചെങ്കിലും ഇപ്പോഴന്വേഷിക്കുന്ന കേസുകളുടെ രാഷ്ട്രീയ പ്രധാന്യം കൂടി കണക്കിലെടുത്ത് ഒരു വര്‍ഷം കൂടി മിശ്ര തുടരട്ടെയെന്ന് കേന്ദ സര്‍ക്കാര്‍ തീരുമാനിച്ചതായിട്ടാണ് ലഭിക്കുന്ന സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *