റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

November 13, 2020 - 11:32 am

തിരുവനന്തപുരം: ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തനിക്കെതിരെ അപവാദ പരാമര്‍ശങ്ങളുളള വീഡിയോ യുട്യൂബില്‍ അപ്പ് ലോഡ് ചെയ്‌തെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സൈബര്‍ ക്രൈം വിഭാഗത്തിന് കേസ് കൈമാറും.

മുമ്പും ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നു. അശ്ലീലം പ്രദര്‍ശിപ്പിച്ച യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സമൂഹ മാദ്ധ്യമത്തില്‍കൂടി ശാന്തിവിള ദിനേശന്‍ തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *