റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈക്കൂലി കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ഹിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്വീകരണം

March 4, 2026 - 3:30 pm

കോട്ടയം | കൈക്കൂലി കേസില്‍ ജാമ്യം ലഭിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ജയിലിന് പുറത്ത് സ്വീകരണം. എം വി ഡി ഐ. കെ ജി ബിജുവിനാണ് സ്വീകരണമൊരുക്കിയത്. ബസ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്നാണ് സ്വീകരിച്ചത്. ഒരു മാസം മുമ്പ് ചേര്‍ത്തലയില്‍ നിന്നാണ് 2,600 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ബിജുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്നു ബിജു.

വിരമിക്കാന്‍ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു അറസ്റ്റ്

ബിജുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ആരോപണം. സര്‍വീസില്‍ 37 വര്‍ഷം പിന്നിട്ട അദ്ദേഹത്തിന് ഒരു ബ്ലാക്ക് മാര്‍ക്ക് പോലും ഉണ്ടായിട്ടില്ലെന്ന് സ്വീകരിക്കാന്‍ എത്തിയവര്‍ പറഞ്ഞു. ജോലിയില്‍ നിന്ന് വിരമിക്കാന്‍ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു വിജിലന്‍സ് അറസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *