കൊൽക്കത്ത: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സി പി ഐ (എം) ൽ നിന്നുമുള്ള പലരും പശ്ചിമ ബംഗാളിൽ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ .
”2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ (എം) ൽ നിന്നുള്ള പലരും ഞങ്ങളെ പരോക്ഷമായി പിന്തുണച്ചിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി അവരെ നേരിട്ട് ബിജെപിയിൽ ഉൾപ്പെടുത്തണം, ” അമിത് ഷാ പറഞ്ഞു. ബൻകുരയിൽ നടന്ന ബി ജെ പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
2019 ലെ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബി ജെ പി വലിയ മുന്നേറ്റമാണ് നടത്തിയത്. 2014 ലെ രണ്ട് സീറ്റുകൾ 2019 ൽ 18 സീറ്റുകളായി ബി ജെ പി ഉയർത്തി.
1977 മുതൽ 2011 വരെ 34 വർഷം ബംഗാൾ ഭരിച്ച സി പി എമ്മിന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു സീറ്റ് പോലും ലഭ്യമായിരുന്നില്ല.



