വിവാദ ഐ ഫോണുകൾ വിജിലൻസ് പിടിച്ചെടുക്കും

വടക്കാഞ്ചേരി: ലൈഫ് മിഷന്‍ പദ്ധതി നിര്‍മാണത്തിന് കമ്മീഷനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഫോണുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് ഐ ഫോണ്‍ ലഭിച്ച എല്ലാവര്‍ക്കും വിജിലന്‍സ് നോട്ടീസ് നല്‍കും.

നേരത്തെ കാട്ടാക്കട സ്വദേശിയായ പരസ്യ കമ്പനി ഉടമ പ്രവീണിന് ലഭിച്ച ഐ ഫോണ്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അതിഥികള്‍ക്ക് സമ്മാനിച്ചതാണ് ഈ ഫോണുകൾ. സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരമാണ് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഫോണുകള്‍ വാങ്ങിച്ചു നല്‍കിയത് എന്നാണ് മൊഴി.

Share
അഭിപ്രായം എഴുതാം