റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയിലേക്കുളള വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തില്‍

November 3, 2020 - 7:56 am

ബീജിംഗ്: വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ 19 ഇന്ത്യാക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യൂ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് വെളളിയാഴ്ച(30/10/2020) വുഹാനിലെത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതോടെ വുഹാനിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായി.

വിമാനത്തിലെത്തിയ 277 യാത്രക്കാരില്‍ 39 പേര്‍ ലക്ഷണങ്ങലില്ലാത്ത കോവിഡ് രോഗികളാണ് . പരിശോധനയില്‍ ഇവരുടെ ശരീരത്തില്‍ ആന്‍റിബോഡി കണ്ടെത്തി. 58 യാത്രക്കാരെ കോവിഡ് ആശുപത്രികളിലേക്കും ക്വാറന്‍റീന്‍ മേഖലകളിലേക്കും മാറ്റിയിട്ടുണ്ട്. ശേഷിക്കുന്ന യാത്രക്കാരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *