റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെക്കയിലെ ഗ്രാൻഡ് മോസ്കിന്റെ പ്രധാന കവാടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ആൾ അറസ്റ്റിൽ

November 1, 2020 - 5:31 pm

റിയാദ്: മെക്കയിലെ ഗ്രാൻഡ് മോസ്കിന്റെ പ്രധാന കവാടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. 30/10/20 വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. കാര്‍ ഹറം പള്ളിയ്ക്കു മുന്നിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.

ഗ്രാൻഡ് മോസ്കിനു ചുറ്റുമുള്ള സതേൺ സ്ക്വയറിലൂടെ നല്ല വേഗതയിലെത്തിയ കാര്‍ പള്ളിയുടെ മുന്നിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത് വാതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മാനസിക അസ്വാസ്ഥ്യമുള്ള സൗദി പൗരനാണ് ഡ്രൈവറെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജൻസിയോടു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *