തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നാണ് തീരുമാനം. കുറ്റപത്രം സമര്‍പ്പിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും എ.കെ. ബാലന്‍ പറഞ്ഞു.
ബംഗളൂരു മയക്കുമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയത്.



