തിരുവനന്തപുരം.നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ആള്‍ രണ്ടുകിലോ കഞ്ചാവുായി പോലീസ് പിടിയില്‍ . ജഗതി പനപഴിഞ്ഞി പണയില്‍ വീട്ടില്‍ വിജയകാന്തന്‍ (27) ആണ് പിടിയിലായത്. തമ്പാനൂര്‍ എസ് .എച്ച് .ഒ യുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഡിസ്‌ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ഫോഴ്‌സ് അംഗങ്ങളാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടുപോകുമ്പോഴാണ് പ്രതി പിടിയിലാവുന്നത്.
സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് വിജയകാന്തന്‍ . നഗരത്തില്‍ മാത്രം ഇയാള്‍ക്കതിരെ മാലപിടിച്ചുപറി, മോഷണം എന്നിവക്കായി 15 ഓളം കേസുകള്‍ നിലവിലുണ്ട്. പൂജപ്പുര, വട്ടിയൂര്‍ക്കാവ്, ഫോര്‍ട്ട് ,മ്യൂസിയം, പേരൂര്‍ക്കട, നേമം എന്നീ പോലീസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. പലപ്രാവശ്യം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുളള ഇയാള്‍ പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. പിടിയിലായശേഷവും ഇയാളുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യവുമായി നിരവധി പേര്‍ വിളിക്കുന്നുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
നര്‍ക്കോട്ടിക്ക സെല്‍ അസിസ്‌റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നിര്‍ദ്ദേശാനുസരണം തമ്പാനൂര്‍ എസ്‌എച്ചഒ ബൈജു, എസ് ഐമാരായ വിമല്‍ രംഗനാഥ്, അരുണ്‍ രവി, എഎസ് ഐ ഗോപന്‍, ഡാന്‍സാഫ് ടീംഅംഗങ്ങളായ എഎസ്‌ഐ ബാബു, എസ് സിപിഒ മാരായ സജി ,വിനോദ്, സിപിഒ രഞ്‌ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




