റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലുവ റൂറല്‍ ജില്ലാ പോലീലീസ്‌ ഡോഗ്‌ സ്‌ക്വാഡിന്‌ കരുത്തായി രണ്ട്‌ പോലീസ്‌ നായ്‌ക്കള്‍ കൂടി.

ആലുവ: ജില്ലാ റൂറല്‍ പോലീസ്‌ ഡോഗ്‌ സ്‌ക്വാഡിലേക്ക്‌ രണ്ടുപേര്‍ കൂടി എത്തി. ബെല്‍ജിയന്‍ മലിനോയിസ്‌ ഇനത്തില്‍ പെട്ടവളായ മാര്‍ലി, മോഷണം, കൊലപാതകം തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തുന്ന ട്രാക്കര്‍ വിഭാദഗത്തില്‍ പെട്ട ബെര്‍ട്ടി എന്നിവരാണ്‌ സംഘത്തില്‍ പുതുതായി എത്തിയത്‌. പോലീസ്‌ അക്കാദമിയിലെ ഒമ്പത്‌ മാസത്തെ പരിശീലനം കഴിഞ്ഞാണ്‌ ഇവരെത്തുന്നതെന്ന്‌ ജില്ലാ പോലീസ്‌ മേധാവി കെ കാര്‍ത്തിക്‌ പറഞ്ഞു. സ്‌പോടക വസ്‌തുക്കള്‍ കണ്ടെത്തുന്നതിലാണ്‌ ബെര്‍ട്ടിയുടെ മികവ്‌. എയര്‍പോര്‍ട്ടുകളിലും മറ്റും ജോലി ചെയ്യുന്നതില്‍ മിടുക്കിയാണ്‌ ബെര്‍ട്ടി. പഞ്ചാബ്‌ ഹോം ഗാര്‍ഡ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നാണ്‌ ഇവരെ വാങ്ങിയത്‌.

സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സോമന്‍ പി., വികെ സില്‍ജന്‍, പ്രബീഷ്‌ ശങ്കര്‍, വില്ല്യം വര്‍ഗീസ്‌ എന്നിവരാണ്‌ ഇവരുടെ ഹാന്റ്‌ലര്‍മാര്‍. ഇതോടെ കുറ്റകൃത്യം തെളിയിക്കുന്നതിനും സ്‌പോടക വസ്‌തുക്കള്‍ കണ്ടെത്തുന്നതിനും രണ്ടുനായ്‌ക്കള്‍ വീതവും, നിരോധിത ലഹരി വസ്‌തുകള്‍ കണ്ടെത്തുന്നതിന്‌ ഒരു നായയും ഉള്‍പ്പടെ അഞ്ചുനായകള്‍ റൂറല്‍ ജില്ലയിലെ ഡോഗ്‌ സ്‌ക്വാഡില്‍ ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *