ഉദ്യോഗസ്ഥരുടെ പിഴവുമൂലം വീട്ടമ്മക്ക് കിടപ്പാടം നഷ്ടപ്പെട്ടിട്ട് 27 വര്‍ഷം

പാല: റീസര്‍വ്വേ ഉദ്യോഗസ്ഥരുടെ പിഴവുമൂലം വീട്ടമ്മക്ക് കിടപ്പാടം നഷ്‌പ്പെട്ടിട്ട് 27 വര്‍ഷം. ഇതിനോടിടെ 3 മൂഖ്യമന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താലൂക്ക് സഭയിലും പരാതി നല്‍കിയിട്ടും പരിഹാമായില്ല. കടനാട് വരമ്പിനകത്ത് പത്മിനി(70)ക്കാണ് റവന്യൂ അധികൃതരുടെ പിഴവ്മൂലം കിടപ്പാടമില്ലാത പോയത്.

1992 ല്‍ റീസര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥര്‍ പത്മിനിയുടെ 8 സെന്റ് സ്ഥലം പുറമ്പോക്കായി രേഖപ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥരെത്തിയ സമയം പത്മിനി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. 1993 ല്‍ കരം അടക്കാനെത്തിയപ്പോഴാണ് തന്‍റെ സ്ഥലം പുറമ്പോക്കാണെന്ന് പത്മിനി അറിയുന്നത്. അന്നുമുതല്‍ തുടങ്ങിയതാണ് പഞ്ചായത്ത് റവന്യു അധികാരികളുടെ പുറകേയുളള നടപ്പ്.

3 മാസത്തിനകം പ്രശ്‌നം പരിഹരിച്ചു് റിപ്പോര്‍ട്ട് നല്‍കണമെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരോട് ഹൈക്കോതി ഉത്തരവിട്ടിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.

പത്മിനിയും കുടുംബവും കടനാട് പഞ്ചായത്തിലെ 2-ാം വാര്‍ഡില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷമായി. എന്നാല്‍ പഞ്ചായത്ത് രേഖകളില്‍ പേരും വിലാസവും ഇല്ലെന്ന കാരണം പറഞ്ഞ് ശുചിമുറി പണിയാനുളള അപേക്ഷപോലും തളളിയെന്ന് പത്മിനി പറയുന്നു. 1998 ല്‍ നിര്‍മ്മിച്ച വീട് ശോച്യാവസ്ഥയിലായിട്ട് നൂളുകളേറെയായി. വിധവയും ക്യാന്‍സര്‍ രോഗിയുമാണ് പത്മിനി.

Share
അഭിപ്രായം എഴുതാം