റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വതന്ത്ര മത്സ്യ തൊഴിലാളിയൂണിയന്‍ നേതാവ് ലാല്‍ കോയിപ്പറമ്പില്‍ അന്തരിച്ചു

October 30, 2020 - 9:11 am

ആലപ്പുഴ: സ്വതന്ത്ര മത്സ്യ തൊഴിലാളിയൂണിയന്‍ നേതാവ് ലാല്‍ കോയിപ്പറമ്പില്‍ അന്തരിച്ചു. 69 വയസായിരുന്നു. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. അര്‍ത്തുങ്കല്‍ കോയിക്കപ്പറമ്പില്‍ കുടുംബാംഗമായ ലാല്‍ അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സ്സ് എച്ച്.എസ്, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആലപ്പുഴ രൂപതയുടെ കാത്തലിക്ക് യൂത്ത് മൂവ്‌മെന്‍റ് സംഘടനയിലൂടെ യാണ് പൊതുരംഗത്തെത്തിയത്.

കെ.സിവൈഎം രൂപതാ പ്രസിഡന്‍റ് , സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 1980 ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ സാമൂഹ്യ വിഷയങ്ങള്‍ ഉയര്‍ത്തി പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

ഗൂഡല്ലൂരില്‍ കുടിയിറക്കല്‍ സമരം നടന്നപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായി സമരത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. ട്രോളിംഗ് നിരോധനത്തിനെതിരെ ആറ് തവണ നിരാഹാര സമരം നടത്തി., ബോട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെക്ഷേമത്തിനായി സമരങ്ങള്‍ സംഘടിരപ്പിക്കുകയും ചെയ്തിരുന്നു.

ഭാര്യ മിനി പീറ്റര്‍ (അദ്ധ്യാപിക,സെന്‍റ് ഫ്രാന്‍സിസ് അസീസി എച്ചഎസ്എസ് , അര്‍ത്തുങ്കല്‍) പൊന്‍കുന്നം വയലുങ്കള്‍ കുടുംബാംഗം, മക്കള്‍ നിധിയാ ലാല്‍(ന്യൂസീലാന്റ്) നിഥിന്‍ലാല്‍(ബംഗളുരു), മരുമകന്‍ മിഥുന്‍ ജാക്‌സണ്‍ആറാട്ടുകുളം (ന്യൂസിലാന്‍ഡ്)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *