റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെളളികുളങ്ങര വനമേഖലയില്‍ നിന്നും കോടിണക്കിന് രൂപയുടെ ചന്ദനത്തടികള്‍ മുറിച്ചുകടത്തി

October 30, 2020 - 9:16 am

തൃശൂര്‍: വെളളികുളങ്ങര വനമേഖലയില്‍ നിന്ന 200ലധികം ചന്ദന തടികള്‍ മുറിച്ചു കടത്തിയതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കോടികള്‍ ഖജനാവിലെത്തേണ്ട ചന്ദന തടികളാണ് നഷ്ടമായത്. റെയിഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്‍റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് കോടശ്ശേരി റിസര്‍വ്വിലെ മേച്ചിറകുന്നില്‍ പരിശോധന നടത്തിയത്.

ഉന്നത ഉദ്യോഗസ്ഥരുടെ ശരിയായ നിരീക്ഷണം വന സംരക്ഷണകാര്യത്തില്‍ ഉണ്ടായില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതായാണ് സൂചന. 44 ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയതിന് തൊണ്ടി സഹിതം പിടിയിലായ നാലുപ്രതികള്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് വകുപ്പ് വെളളികുളങ്ങര റേഞ്ച് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *