റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പരിശോധന ഇനി മുതല്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലും

October 25, 2020 - 5:28 pm

കണ്ണൂര്‍: റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ആരംഭിച്ച മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് കേന്ദ്രം ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പരിശോധന ആര്‍ ടി പി സി ആര്‍ ഇനി മുതല്‍ ഇവിടെ നിന്നും സാധ്യമാവും.

നിലവില്‍ ആര്‍ ടി പി സി ആര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലും എം സി സിയിലുമാണുള്ളത്. കണ്ണൂര്‍ നഗരത്തിലെ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലെ കേന്ദ്രം കൂടി വരുന്നത്തോടെ ജില്ലയിലെ പരിശോധന  വേഗത്തിലാവും. ദിനംപ്രതി 180ഓളം ടെസ്റ്റുകള്‍ ഇവിടെ നിന്നും ചെയ്യാന്‍ സാധിക്കും. കോവിഡ് ടെസ്റ്റിന് പുറമെ ഹോര്‍മോണ്‍, സൈറ്റോളജി, ബയോപ്സി ടെസ്റ്റുകളും ഇവിടെ നിന്നും ചെയ്യുന്നുണ്ട്. പരിശോധനയ്ക്കായി 83 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്.   48.75 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് ഒരുക്കിയിരിക്കുന്നത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8793/Covid-Test.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *