റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എൻ്റെ തടിക്കും പൊക്കത്തിനും പറ്റിയത് ഉണ്ണി മുകുന്ദൻ. ഇത് മാളവിക ജയറാമിന്റെ ആഗ്രഹം

October 22, 2020 - 6:11 pm


കൊച്ചി: മലയാളത്തിൻറെ പ്രിയപ്പെട്ട നടൻ ജയറാമും കുടുംബവും സിനിമ മേഖലയിലും പുറത്തും എന്നും ഏറെ ചർച്ചയാണ്. താരങ്ങളും അവരുടെ മക്കളും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവരാണ്.

ചെറുപ്പം മുതലേ അഭിനയലോകത്തേക്ക് വന്ന മകൻ കാളിദാസനെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. നിരവധി സിനിമകളിൽ ഇതിനോടകം കാളിദാസൻ നല്ല ഒരുപിടി വേഷങ്ങളും ചെയ്തിട്ടുണ്ട്. എന്നാൽ ജയറാമിന്റെ മകൾ ചക്കി എന്ന മാളവിക ഈയടുത്താണ് ഫോട്ടോകളിൽ നിര സാന്നിധ്യമായി എത്താൻ തുടങ്ങിയത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ജയറാമും ഒത്ത് അഭിനയിച്ച പരസ്യ ചിത്രങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ഇതിനൊപ്പം തന്നെ മാളവികയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് . മാളവികയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തൻ്റെ സിനിമ പ്രവേശത്തെക്കുറിച്ചാണ് താരം വാചാലയാകുന്നത്. അടുത്തെങ്ങും സിനിമ പ്രവേശനം ഉണ്ടാകില്ലെന്നും തന്റെ കംഫർട്ടബിൾ സോൺ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നെന്നുമാണ് മാളവികയുടെ തുറന്നു പറയൽ. മലയാളത്തിൽ അഭിനയിക്കാൻ ഒരവസരം കിട്ടിയാൽ അടുത്ത സുഹൃത്തായ ഉണ്ണീ മുകുന്ദനൊപ്പം അഭിനയിക്കാനാണ് തനിക്ക് ഏറെ ഇഷ്ടം എന്നാണ് ചക്കിയുടെ അഭിപ്രായം. അതിൻ്റെ കാരണം , തന്റെ ഉയരത്തിനും തടിക്കും കറക്റ്റ് ആയ മലയാളത്തിലെ നടൻ ഉണ്ണി മുകുന്ദൻ ആണെന്നാണ് താര പുത്രി പറയുന്നത് .

തമിഴിൽ ഏറ്റവും ഇഷ്ടപെട്ട താരം വിജയ് ആണെന്നും വിജയിയുടെ ഒരു കടുത്ത ആരാധിക ആണെന്നും ചക്കി പറയുന്നു. ജയറാമിനൊത്ത് ഒരു പരസ്യ ചിത്രത്തിൽ ആദ്യമായി അഭിനയിച്ച മാളവികയുടെ സ്റ്റിൽ ധാരാളം എടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു.

സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ഈ വർഷം ആദ്യം ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ നായികയായി ആദ്യം വിളിച്ചത് മാളവികയെ ആയിരുന്നെന്നും ജയറാം ഈയിടെ വെളിപ്പെടുത്തിയിട്ടുണ്ട്. ദുൽക്കറിന്റെ നായിക ആയിട്ടായിരുന്നു മാളവികയെ വിളിച്ചത്. എന്നാൽ താര പുത്രി ആ വേഷം വേണ്ടെന്ന് വയ്ക്കുകയും പിന്നീട് പ്രിയദർശന്റെ മകൾ കല്യാണി ആ വേഷം അഭിനയിക്കുകയായിരുന്നു. സിനിമയിൽ താല്പര്യം ഇല്ലെങ്കിലും സ്പോർട്ട്സ് താരമാണ് മാളവിക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *