റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂള്‍ തുറക്കല്‍: വിദ്യാര്‍ത്ഥികളും അധ്യാപകരും പാലിക്കേണ്ട നടപടിക്രമങ്ങള്‍ അറിയാം

October 21, 2020 - 9:22 am

ന്യൂഡല്‍ഹി: മാര്‍ച്ച് പകുതി മുതല്‍ ഇന്ത്യയിലെ സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ഈ മാസം മുതല്‍ ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി അതത് സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെങ്കില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികളുടെ ഹാജര്‍ സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ ഇവയാണ്.

വീട്ടിലിരുന്ന് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അനുവാദം നല്‍കണം കൃത്യമായ അകലം ഉറപ്പാക്കി ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സ്‌കൂളുകളില്‍ പരിപാടികളും ചടങ്ങുകളും അനുവദിക്കില്ല. തിരക്ക് ഒഴിവാക്കണം. അറ്റന്‍ഡന്‍സിന്റെ കാര്യത്തില്‍ നിര്‍ബന്ധം പാടില്ല. പാഠപുസ്തകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എത്തിക്കണം. സ്‌കൂളിലെ എല്ലാ ഭാഗങ്ങളും പൂര്‍ണമായും അണുവിമുക്തമാക്കണം.

സ്‌കൂളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് കാണാവുന്ന തരത്തില്‍ പതിക്കണം സ്‌കൂളുകള്‍ തുറന്നാലും രണ്ടോ മൂന്നൊ ആഴ്ചത്തേക്ക് യാതൊരു തരത്തിലുമുള്ള മൂല്യനിര്‍ണയം പാടില്ല. സാമൂഹ്യ അകലം പാലിക്കുന്നതിനൊപ്പം സ്‌കൂള്‍ പരിസരം വൃത്തിയാക്കിയിരിക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരമുള്ളതാകണം. വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴും സാമൂഹ്യ അകലം നിര്‍ബന്ധമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിരബന്ധമാണ്. ശുചിത്വം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അക്കാദമിക് കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.

ഡോക്ടര്‍മാരുടെയും നഴ്സിന്റെയും സേവനം ലഭ്യമാകുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. കൃത്യമായ ഇടവേളകളില്‍ അധ്യാപകരിലും വിദ്യാര്‍ഥികളിലും പരിശോധന നടത്തണം. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തണം. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. അല്ലെങ്കില്‍ അതിന് തത്തുല്യമായ സാമ്പത്തിക സാമ്പത്തിക സഹായം സ്‌കൂളുകള്‍ക്ക് നല്‍കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *