റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദിലീപിന് വേണ്ടി മഞ്ജു തിരഞ്ഞെടുത്തത് നവ്യയെ, ആ സന്തോഷത്തിന് മഞ്ജുവിന്റെ ആശംസയും

October 14, 2020 - 7:11 pm

കൊച്ചി: ആദ്യ ചിത്രമായ ഇഷ്ടത്തിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ നവ്യ നായര്‍ മികച്ച സ്വീകാര്യതയും പിന്തുണയും നേടി മുന്നേറിയ താരമാണ് . അമ്മാവനായ കെ മധുവിനോട് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ആ ആഗ്രഹം സഫലമായത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ നായർ ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചുവരികയാണ്

സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഈ സിനിമയില്‍ അഭിനയിക്കാനെത്തിയ നവ്യ നാട്ടില്‍ തുടരുകയാണ്. പുറത്തുപോവുന്നതും തിയേറ്ററില്‍ സിനിമ കാണുന്നതുമെല്ലാം ശരിക്കും മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. പിറന്നാളുകാരിയായ നവ്യക്ക് സ്‌നേഹാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

വിവാഹത്തോടെ അഭിനയത്തിൽ നിന്ന് പിൻമാറുന്ന നായികമാരുടെ ഇടയിലേക്കായിരുന്നു താരവും തുടക്കത്തില്‍ ഇടംപിടിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുത്തിയിലൂടെ തിരിച്ചുവരവ് നടത്തി ആ ലിസ്റ്റില്‍ നിന്നും പുറത്താവാനുള്ള തീരുമാനത്തിലാണ് നവ്യ നായര്‍. 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായാണ് താരം തിരിച്ചെത്തുന്നത്. ലോക് ഡൗണായതോടെ സിനിമയുടെ ചിത്രീകരണവും റിലീസുമെല്ലാം നീളുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയും മുന്‍പ് അമ്മയായ നവ്യ നായര്‍ പിന്നീട് മകന്റെ കാര്യങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. ആ സമയത്ത് ദൃശ്യത്തിന്റെ കന്നഡ പതിപ്പില്‍ അഭിനയിച്ചിരുന്നു. ഇടയ്ക്ക് കഥകളൊക്കെ കേട്ടിരുന്നുവെങ്കിലും തിരിച്ചുവരവ് എങ്ങനെയായിരിക്കണമെന്ന് നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള ശക്തമായ തിരിച്ച് വരവ് തനിക്ക് പ്രചോദനമേകിയെന്നും മുന്‍പ് നവ്യ നായര്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *