നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 531 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വർണം പിടികൂടിയത്. 26 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
13 – 10 – 2020 ചൊവ്വഴ്ച പുലര്‍ച്ചെ 1.10ന് ഷാർജയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷ്‌റഫ് മൊയ്തീനാണ് സ്വര്‍ണവുമായി പിടിയിലായത്. സ്വർണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.
ഇയാൾസ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറണോ എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ ചോദ്യം ചെയ്യുകയാണ്
