റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭോജ്പുരി ഗാനങ്ങളിലെ അശ്ലീലത; നടപടി ആവശ്യപ്പെട്ട് ബിജെപി എംപി

October 13, 2020 - 1:49 pm

ന്യൂഡല്‍ഹി: ഭോജ്പുരി ഗാനങ്ങളിലെ അശ്ലീലത സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഇതിനെതിരെ കര്‍ശന നിയമം ആവശ്യപ്പെടുമെന്നും നടനും ബിജെപി എംപിയുമായ രവി കിഷന്‍. സിനിമകള്‍ക്കായി, പ്രത്യേകിച്ച് ഭോജ്പുരി ഭാഷയ്ക്കായി ഉത്തര്‍പ്രദേശില്‍ സെന്‍സര്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക പ്രവണതകള്‍ ഭോജ്പുരി ഗാനങ്ങളിലും പ്രകടമാണെന്ന ആരോപണം നേരത്തെ തന്നെയുള്ളതാണ്. സ്ത്രീ ലൈംഗികതയെ അവഹേളിക്കുന്ന തരത്തിലും സ്ത്രീവിരുദ്ധമായുള്ളവയുമാണ് ഇവയില്‍ ഭൂരിഭാഗം എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പതിനാല് ഇന്ത്യന്‍ ഭാഷകളിലെ വിക്കിപ്പീഡിയ സെര്‍ച്ച് ഹിസ്റ്ററി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ ഭോജ്പുരി ഭാഷയിലെ വജൈന എന്ന വാക്ക് സെര്‍ച്ച് ചെയ്തത് 1.9 ലക്ഷം തവണയാണെന്ന് വ്യക്തമായിരുന്നു. ഇക്കഴിഞ്ഞ 7 മാസത്തിനിടെയാണ് ഏറ്റവും കൂടുതല്‍ തവണ ഈ വാക്കിനായി തെരച്ചില്‍ നടന്നത്. 2017 മുതലുള്ള കണക്കുകള്‍ പ്രകാരം ഈ പേജ് ഏറ്റവും മികച്ച മൂന്ന് എന്‍ട്രി പേജുകളിലൊന്നാണെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനവും ഈ ട്രെന്‍ഡിന് കാരണമായെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *