റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളത്ത് ആയിരത്തിൽ കവിഞ്ഞ് കോവിഡ് രോഗികൾ. 1013 പേർക്ക് സമ്പർക്കത്തിലൂടെ. ഉറവിടം അറിയാത്തവർ 140 പേർ.

October 7, 2020 - 8:40 pm

എറണാകുളം : എറണാകുളം ജില്ലയിൽ 07-10-2020, ബുധനാഴ്ച 1201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 140 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നും ഇതര സംസ്ഥാനത്തിൽ നിന്നും വന്ന 22 പേർക്കാണ് രോഗബാധ ഉണ്ടായത്. 20 ആരോഗ്യ പ്രവർത്തകർക്കും 6 ഐ എൻ എച്ച് എസ് പ്രവർത്തകർക്കും രോഗം ബാധിച്ചു. 385 പേരാണ് രോഗമുക്തരായത്. എറണാകുളം ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവർ 28404 പേരാണ്. ഇതുവരെ 24,827 രോഗം ബാധിച്ചവരിൽ 12,732 പേർ രോഗ മുക്തരായി.

സംസ്ഥാനത്ത് ബുധനാഴ്ച 10,606 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസർകോട് 432, കണ്ണൂർ 602, വയനാട് 138, കോഴിക്കോട് 1576, മലപ്പുറം 1350, പാലക്കാട് 650, തൃശ്ശൂർ 948, എറണാകുളം 1201, ഇടുക്കി 120, കോട്ടയം 490, ആലപ്പുഴ 672, പത്തനംതിട്ട 393, കൊല്ലം 852, തിരുവനന്തപുരം 1182 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *