റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈഫ് മിഷൻ സി ഇ ഒ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ലൈഫ് മിഷൻ സി ഇ ഒ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നു. 5/10/20 തിങ്കളാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററേയും നഗരസഭ സെക്രട്ടറിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ലൈഫ് മിഷൻ സി ഇ ഒ, യു വി ജോസിനെ ചോദ്യം ചെയ്യുന്നത്. 

ലൈഫ് മിഷനും റെഡ്ക്രസൻ്റും തമ്മിലുള്ള കരാറുകൾ സംബന്ധിച്ച കാര്യങ്ങളാണ് സി ബി ഐ, യു വി ജോസിനോട് അന്വേഷിച്ചറിയുന്നത്. യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകൾ, റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച രേഖകളും സിബിഐയ്ക്ക് മുന്നിൽ യു വി ജോസ് ഹാജരാക്കിയേക്കും എന്നാണ് റിപ്പോർട്. പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളുടെ അസൽ പകർപ്പും ലൈഫ് മിഷനോട് സിബിഐയ്ക്ക് ആവശ്യപ്പെട്ടിരുന്നു.

ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം കൃത്യമായി വിശദീകരിക്കുന്ന ധാരണാപത്രം അടക്കം 6 രേഖകളാണ് സിബിഐ യു വി ജോസിനോട് ആവശ്യപ്പെട്ടിരുന്നത്. പദ്ധതിയ്ക്ക് വിദേശ സഹായം കൈപ്പറ്റുന്നതിന് മുൻപ് ലഭിച്ച നിയമോപദേശത്തെ കുറിച്ചും യു വി ജോസിന് സിബിഐയ്ക്ക് മുന്നിൽ വിശദീകരിക്കേണ്ടിവരും. ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടിയ ശേഷമാകും സർക്കാർ തലത്തിലെ ഇടപെടലുകളെ കുറിച്ച് സി ബി ഐ അന്വേഷിക്കുക.

ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ മുതല്‍ കമ്മീഷന്‍ ഇടപാട് വരെ മൊത്തം ക്രമക്കേടുണ്ടെന്നാണ് നിലവിൻ സിബിഐയുടെ വിലയിരുത്തല്‍. യു.വി.ജോസിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പദ്ധതിയുടെ ഉപകരാര്‍ ലഭിച്ച യൂണി ടാക്കിന്റെ എം.ഡി. സന്തോഷ് ഈപ്പന്‍, ഭാര്യ സീമ സന്തോഷ്, ലൈഫ്മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *