റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിനിമയെ വെല്ലുന്ന കാര്‍ചെയ്‌സിംഗ്, സ്റ്റണ്ട് സീനുകളുമായി ഒരു പ്രണയ കഥ

ഹൈദരാബാദ്: സിനിമയെ വെല്ലുന്ന കാര്‍ചെയ്‌സിംഗ്, സ്റ്റണ്ട് സീനുകളുമായി ഒരു പ്രണയ കഥ. ചണ്ഡാനഗറിലാണ് സംഭവം. ഹേമന്ത്കുമാറിന്‍റെയും അവന്തി റെഡ്ഡിയുടേയും കുടുംബം താമസിച്ചിരുന്നത് ഹേമന്ത് നഗറിലാണ്. ഇവര്‍തമ്മിലുളള പരിചയം പ്രണയത്തിലേക്ക് വളര്‍ന്നു. അതോടൊപ്പം എതിര്‍പ്പുകളും ഉയര്‍ന്നു. ഹേമന്ത്കുമാറിന്‍റെ ജാതിയും സാമ്പത്തിക സ്ഥിതിയുമാണ് അവന്തിയുടെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പുണ്ടാകാന്‍ കാരണം. പക്ഷെ എതിര്‍പ്പുകള്‍ അവഗണിച്ച 2020 ജൂണ്‍ മാസം രണ്ടാം വാരം ഇരുവരും വിവാഹിതരാവുകയും ഗച്ചി ബൗളിയില്‍ താമസം ആരംഭിക്കുകയും ചെയ്തു.

വിവാഹശേഷം അവന്തിയുടെ വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ പോലീസിനെ സമീപിച്ചു. സൈബരാബാദ് പോലീസ് കമ്മീഷണര്‍ വിസി സജ്ജനാറെയും ചണ്ഡനഗര്‍ പോലീസിനേയും പരാതി അറിയിക്കുകയും ചെയ്തിരുന്നു. അതേതുടര്‍ന്ന് അവന്തിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി പോലീസ് താക്കീത് നല്‍കുകകയും മേലില്‍ അവരെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് വിടുകയും ചെയ്തു. ഇവിടം കൊണ്ടൊന്നും സംഭവം അവസാനിക്കുന്നില്ല.

സെപ്തംബര്‍ 24 വ്യാഴാഴ്ച വൈകിട്ടോടെ അവന്തിയുടെ അമ്മാവന്‍ യുഗേന്തര്‍ റെഡ്ഡിയും നാലുവാടക കൊലയാളികളും ദമ്പതികളുടെ വീട്ടിലേക്ക് ഇരച്ചുകയറി. അവന്തിയുടെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടി കൊണ്ടുപോകാനായിരുന്നു ശ്രമം എന്നാല്‍ യുഗേന്തര്‍ വീട്ടില്‍ വന്നയുടന്‍ ഹേമന്ത് തന്‍റെ മാതാപിതാക്കളേയും രണ്ട് സുഹൃത്തുക്കളേയും വിവരം അറിയിച്ചു. ഇതിനിടെ ദമ്പതികളെ നാലംഗ സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. മറ്റുരണ്ടു കാറുകളിലായി അവന്തിയുടെ ബന്ധുക്കളായ സ്ത്രീകളും ഉണ്ടായിരുന്നു.

സംഭവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് മനസിലാക്കിയ അവന്തി ഗോവാനപ്പളളി ജംങ്ഷനില്‍ കാര്‍ വേഗത കുറക്കുന്നതിനിടെ ഡോര്‍തുറന്ന് പുറത്തേക്ക് ചാടി രക്ഷപെട്ടു. സഹായത്തിനായി അലറി വിളിച്ചെങ്കിലും അപ്പോഴേക്കും എല്ലാകാറുകളും വേഗത്തില്‍ കടന്നുപോയിരുന്നു. ഉടന്‍ തന്നെ ഹേമന്തിന്‍റെ പിതാവിനേയും പോലീസിനേയും വിവരമറിയിച്ചു. ഇതിനിടെ ഗച്ചിബൗളിയിലെ വീട്ടില്‍ നിന്ന് അവന്തിയുടെ ബന്ധുക്കളെ പിന്‍തുടര്‍ന്ന് ഹേമന്തിന്റെ പിതാവ് മുരളീകൃഷ്ണയും പിന്നാലെ വരുന്നുണ്ടായിരുന്നു. ദമ്പതികളുമായി കാറുകള്‍ വീടുവിട്ടതിന് പിന്നാലെയാണ് അദ്ദേഹം അവിടെയെത്തിയത്. തുടര്‍ന്ന് കാറില്‍ ഇവരെ പിന്‍തുടര്‍ന്നെങ്കിലും ഗതാഗത കുരുക്കില്‍ പെടുകയായിരുന്നു.

കാറില്‍ വെച്ചുതന്നെ ഹേമന്തിനെ കൊലപ്പെടുത്തിയെന്നായിരുന്നു മുഖ്യ പ്രതിയായ യുഗേന്തറിന്‍റെ കുറ്റസമ്മതം. പിറ്റേദിവസം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓണാക്കി താനിരിക്കുന്ന സ്ഥലവും വിവരങ്ങളും പോലീസിനെ വിളിച്ചറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറില്‍വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഹേമന്തിന്‍റെ മൃതദേഹം ഉപേക്ഷിച്ചെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ അവന്തിയുടെ മാതാപിതാക്കളും ബന്ധുക്കളും വാടക കൊലയാളികളുമടക്കം 14 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപ്പെടുത്തുന്നതിന് മുമ്പ് യുഗേന്തര്‍ റെഡ്ഡിയും ബന്ധുക്കളും അവന്തിയെ മറക്കുകയാണെങ്കില്‍ വന്‍തുക ഹേമന്തിന് വാഗാദാനം ചെയ്തതായും എന്നാല്‍ ഹേമന്ത് നിരസിച്ചതായും പോലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *