റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്‌: കടകള്‍ കുത്തിത്തുറന്ന്‌ മോഷണം നത്തുന്ന രണ്ടുപേര്‍ പോലീസ്‌ പിടിയിലായി. മലപ്പുറം എടവണ്ണപ്പാറ മുണ്ടക്കല്‍ സ്വദേശി വിഷ്‌ണു(23), അരീക്കോട്‌ ഉഗ്രപുരം സ്വദേശി ജിഹാസ്‌ (20) എന്നിവരാണ്‌ പിടിയിലായത്‌. ഉണ്ണികുളം എംഎം പറമ്പ്‌ വാളനൂരിലെ ഗോഡൗണിന്‍റെ പൂട്ടുപൊളിച്ച്‌ 50,000 രൂപ വിലവരുന്ന 165 കിലോ അടയ്‌്‌ക്കാ മോഷ്ടിച്ച കേസിലാണ്‌ അറസ്‌റ്റ്‌.

താമരശ്ശേരി വെട്ടിയൊഴിഞ്ഞ തോട്ടം ഭാഗത്തുനിന്ന്‌ ഇത്തരത്തില്‍ മോഷണം നടത്തിയതായി പ്രതികള്‍ പോലീസിന്‌ മൊഴി നല്‍കി. ബാലുശ്ശേരി പോലീസ്‌ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്‌, പ്രിന്‍സിപ്പല്‍ എസ്‌ഐ കെ പ്രജീഷ്‌, എസ്‌ഐമാരായ മധു, വിനോദ്‌കുമാര്‍, എഎസ്‌ഐ പൃഥ്വിരാജ്‌, എന്നിവരടങ്ങിയ അന്വേഷണ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *