ചെങ്ങന്നൂര്‍: കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിനുളള വാഹനങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നിലവിലുളള വാഹനങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ സ്രവപരിശോധനക്കായി സമയത്തെത്താന്‍ പലര്‍ക്കും കഴിയുന്നില്ലന്ന് ആരോപണമുണ്ട്. കൂടാതെ ക്വാറന്‍റൈ നില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യ മുണ്ടായാല്‍ അവരെ ആശുപത്രിയിലെത്തിക്കാനുളള ആംബുലന്‍സ് സൗകര്യവും ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ല. നിരീക്ഷണത്തില്‍ കഴിയുന്ന പലര്‍ക്കും സമാനമായ രീതിയില്‍ ചികിത്സ കിട്ടാത്ത അവസ്ഥയുണ്ട്.
നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലേയും നഗരസഭയിേേലയും സ്രവ പരിശോധന നടത്തുന്നത് ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലാണ് . നിരീക്ഷണത്തില്‍ കഴിയുന്നവരെ വീടുകളില്‍ നിന്നും കോവിഡ് കെയര്‍ സെന്‍ററുകളില്‍ നിന്നും ആശുപത്രിയിലെത്തിച്ച് പരിശോധനക്കുപയോഗിച്ചിരുന്ന ആറ് ഇന്നോവ കാറുകളും ഒരു ആംബുലന്‍സുമാണ് പിന്‍വലിച്ചത്. പൊതുജനാരോഗ്യ വിഭാഗത്തില്‍ ജീവനക്കാരും കുറവാണ്.
ഇത് ആരോഗ്യ വകുപ്പിന്‍റെ ഗുരുതരമായ വീഴ്ചയാമണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിച്ചു. ആവശ്യമായ വാഹനങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ കെഷിബുരാജന്‍ ജില്ലാ കളക്ടര്‍ക്കും ഡിഎംഒയ്ക്കും കത്ത് നല്‍കിയെങ്കിലും നടപടികള്‍ വൈകുകയാണ്.
