‘നിതീഷ് കുമാറിനോട് അതൃപ്തി, മോദി യോട് പ്രിയം’ സഖ്യത്തിൽ ബി.ജെ.പി ക്ക് മേൽക്കൈ നൽകി ബീഹാർ അഭിപ്രായ സർവേ

പാറ്റ്ന: ബീഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ നിതീഷ് കുമാറിൻ്റെ പ്രകടനത്തിന് ബീഹാറിലെ വോട്ടർമാരുടെ ഇടയിൽ മങ്ങിയ പ്രതികരണം മാത്രം. സംസ്ഥാനത്തെ ഭൂരിപക്ഷം ആളുകളും നിതീഷ് കുമാറിൽ അതൃപ്തരാണെന്ന് ഐ എ എൻ എസ് – സി വോട്ടർ അഭിപ്രായ സർവേ. നിതീഷിൻ്റെ പ്രവർത്തനത്തിൽ അതൃപ്തരാണെങ്കിലും ഇവരിൽ ഭൂരിഭാഗവും പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ പ്രകടനത്തിൽ തൃപ്തരാണെന്നാണ് സർവേ പറയുന്നത്.

മോദിയുടെ പ്രകടനത്തെ 48.8 ശതമാനം പേർ ‘നല്ലത്’ എന്നും 21.9 ശതമാനം പേർ ‘ശരാശരി’ എന്നും അഭിപ്രായപ്പെട്ടപ്പോൾ 29.2 ശതമാനം പേർ മാത്രമാണ് ‘ മോശം’ എന്ന് രേഖപ്പെടുത്തിയത്.

അതേ സമയം 27.6 ശതമാനം പേർ മാത്രമാണ് ബീഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ നിതീഷ് കുമാറിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ പ്രകടനം മോശമാണെന്നാണ് 45.3 ശതമാനം പേർ കരുതുന്നത്. ബി ജെ പി – ജെ ഡി യു സഖ്യത്തിൽ ബി.ജെ.പിക്ക് മേൽക്കൈ നൽകുന്നതാണ് പുറത്തു വന്നിരിക്കുന്ന അഭിപ്രായ സർവേ ഫലം. ഒക്ടോബർ 28 മുതൽ നവംബർ 7 വരെയാണ് ബീഹാർ വോട്ടെടുപ്പ്. നവംബർ 10 ന് ഫല പ്രഖ്യാപനമുണ്ടാകും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →