റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

September 23, 2020 - 3:23 pm

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് സമീപത്തെ തോട്ടിൽ വീണ് മരിച്ചു. തോട്ടകം സ്വദേശി സൂരജ് -അമൃത ദമ്പതികളുടെ മകൻ രണ്ടു വയസുള്ള ആരുഷ് ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടത്. അബോധാവസ്ഥയിലായിന്ന കുഞ്ഞിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *