പത്തനംതിട്ട ജില്ലാ കളക്ടറുടെ റാന്നി താലൂക്ക്തല അദാലത്തില്‍ 17 പരാതികള്‍ പരിഹരിച്ചു

പത്തനംതിട്ട :  ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ റാന്നി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 64 പരാതികളില്‍ 17 എണ്ണം പരിഹരിച്ചു. കോവിഡ് സാഹചര്യത്തില്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് അദാലത്ത് നടത്തിയയ്. ലഭിച്ച പരാതികളില്‍ 47 എണ്ണം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. 

പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലൂടെ മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഓണ്‍ലൈനായി ഹാജരായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണാന്‍ അവസരം ലഭിച്ചത്.

പട്ടയം നല്‍കുന്നത് സംബന്ധിച്ച പരാതികളാണ് കൂടുതലായും പരിഗണനയ്ക്ക് വന്നത്. പട്ടയവുമായി ബന്ധപ്പെട്ട പരാതികളുടെ നടപടികള്‍ സ്വീകരിക്കുന്നതിനായി റാന്നി തഹസീല്‍ദാറിനു നിര്‍ദേശം നല്‍കി. അദാലത്തില്‍ എഡിഎം അലക്‌സ് പി. തോമസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി. ഹരികുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ വി ചെല്‍സാസിനി, റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, ഭൂരേഖ തഹസീല്‍ദാര്‍ ഒ.കെ ഷൈല, ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8036/Ranni-adalath-online-.html

Share
അഭിപ്രായം എഴുതാം