റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലസ്ഥാനത്ത് പോലീസുകാരില്‍ കോവിഡ് വര്‍ധിക്കുന്നു. സമരങ്ങള്‍ നിയന്ത്രിച്ച പോലീസുകാരനും കോവിഡ് പോസിറ്റീവ്

September 21, 2020 - 10:44 pm

തിരുവനന്തപുരം: തലസ്ഥാനത്ത കൂടുതല്‍ പോലീസുകാരില്‍ കോവിഡ് സ്ഥിരീകരിച്ചു. കണ്ടോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പടെ കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയേറുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നിയന്ത്രിക്കുന്നതിന് മുന്‍നിരയില്‍ നിന്ന അസിസ്റ്റന്റ് കമ്മീഷണറുടെ സമ്പര്‍ക്ക പട്ടികയില്‍ മന്ത്രിമാരും ഉള്‍പ്പെടുന്നു. ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും നിരീക്ഷണത്തില്‍ പോയിയിരിക്കുകയാണ്.
ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് താല്‍ക്കാലിക ചുമതല.

21-9-2020 ല്‍ മുഖ്യമന്ത്രിയും, മന്ത്രി കടകംപള്ളി സുരേന്ദ്രനും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയില്‍ എസിപി എത്തിയിരുന്നു. കണ്ടോമെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍, സിറ്റി പോലീസ് കമ്മീഷണറുടെ ഗണ്‍മാന്‍, തുമ്പ സ്റ്റേഷനിലെ ആറ് പോലീസുകാര്‍ എന്നിവര്‍ക്കാണ് ഇതേദിവസം കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തിന് മുന്നില്‍ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരിനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് സമരം നിയന്ത്രിക്കുന്നതിനും അസിസ്റ്റന്റ് കമ്മീഷണര്‍ എത്തിയിരുന്നു.

മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കുന്നതിന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറും എത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. സമ്പര്‍ക്കത്തില്‍ വന്നവരുടെ കണക്ക് സങ്കീര്‍ണമാണ്. ഇതിന് പുറമെ തുമ്പയില്‍ രോഗം സ്ഥിരീകരിച്ച നാല് പോലീസുകാര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമര ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരേ നടപടി കര്‍ശനമാക്കാനാണ് തീരുമാനം. സമരത്തില്‍ പങ്കെടുത്ത 3000 പേർക്കെതിരേ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *