റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ ഇനി മുതല്‍ വനിതകളും. ചരിത്രത്തിലേക്ക് ചുവടുവെച്ച് സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും റിതി സിങും.

September 21, 2020 - 10:33 pm

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥരെന്ന ചരിത്രത്തില്‍ ഇടംപിടിച്ച് സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും റിതി സിങും. യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ ബേസില്‍ നിന്നാണ് ഇവര്‍ ഒബ്സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയത്.നേവല്‍ ബേസിലെ അക്കാദമയില്‍ നിന്ന് ഒബ്സെര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 17 പേരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്-60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും പറത്തുക.

ക്രൂ ക്വാര്‍ട്ടട്ടേഴ്സിലെ സ്വകാര്യതാക്കുറവ്, ബാത് റൂം അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രൂവില്‍ വനിതകളെ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. കരയില്‍ നിന്നുയര്‍ന്ന് കരയില്‍ തന്നെ ലാന്‍ഡ് ചെയ്യുന്ന ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റുകളില്‍ മാത്രമാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. ഈ തീരുമാനത്തിന് മാറ്റമുണ്ടായതോടെയാണ് കുമുദിനിയും റിതിയും ചരിത്രത്തില്‍ ഇടം നേടിയത്. നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം രണ്ട് വനിതാ ഓഫീസര്‍മാര്‍ക്കും നല്‍കിക്കഴിഞ്ഞു.

21-9-2020 തിങ്കളാഴ്ച ഐ.എന്‍.എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് ‘വിങ്സ്’ നല്‍കി. ബോച്ചില്‍ മലയാളിയായ ക്രീഷ്മ ആര്‍ ഉള്‍പ്പെടെ മറ്റു രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ കൂടിയുണ്ട്. പക്ഷേ അവര്‍ക്ക് യുദ്ധക്കപ്പലില്‍ അല്ല നിയമനം കിട്ടിയത്.

ശത്രു കപ്പലുകള്‍, അന്തര്‍വാഹിനികള്‍ ഇവയെ തിരിച്ചറിയാന്‍ പ്രാപ്തിയുള്ള അതിനൂതന സംവിധാനമാണ് നേവിയുടെ യുദ്ധക്കപ്പലിന്റെ ഭാഗമായ ഹെലികോപ്ടറിലുള്ളത്. റഫാല്‍ വിമാനങ്ങളില്‍ വനിത പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള ചുരുക്കപ്പട്ടിക എയര്‍ഫോഴ്‌സ് തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പുറകേയാണ് നാവികസേനയുടെ യുദ്ധക്കപ്പലില്‍ വനിത ഉദ്യോഗസ്ഥരെ നിയമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *