റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഗ്ദാനങ്ങള്‍ പാലിച്ചില്ല. വീരമൃത്യു വരിച്ച സൈനികന്റെ കീര്‍ത്തിചക്ര തിരിച്ചു കൊടുക്കാന്‍ തീരുമാനിച്ച് കുടുംബം.

September 21, 2020 - 11:18 pm

ഷിംല: 18 വര്‍ഷം മുന്‍പ് സൈനികനായ മകന് മരണാനന്തര ബഹുമതിയായ ലഭിച്ച കീര്‍ത്തിചക്ര സര്‍ക്കാരിന് തിരിച്ചു നല്‍കാന്‍ തീരുമാനിച്ച് കുടുംബം. മകനായ സൈനികന്‍ അനില്‍ ചൗഹാന്റെ വീരമൃത്യുവിന് പിന്നാലെ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കീര്‍ത്തിചക്ര തിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചത്. ഹിമാചല്‍പ്രദേശിലെ കങ്കറ ജില്ലയില്‍ നിന്നുള്ള രാജ് കുമാരിയും കുടുംബവുമാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് പുരസ്‌കാരം തിരിച്ചുനല്‍കകാനൊരുങ്ങുന്നത്. അസമില്‍ സൈന്യം നടത്തിയ റിനോ ഓപ്പറേഷനിടെയായിരുന്നു അനില്‍ ചൗഹാന്‍ വീരമൃത്യു വരിച്ചത്.

ജന്മനാട്ടിലെ സ്‌കൂളിന് അനില്‍ ചൗഹാന്റെ പേരു നല്‍കും, മകന്റെ പേരില്‍ ഗ്രാമത്തില്‍ ഗേറ്റ് നിര്‍മിക്കും എന്നു തുടങ്ങിയ വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ പതിനെട്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതൊന്നും പാലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് രാജകുമാരി പറയുന്നു. വിവരമറിഞ്ഞ് രാജ്ഭവനിലെത്തിയ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ വാഗ്ദാനങ്ങള്‍ എത്രയും വേഗം നടപ്പാക്കാമെന്ന് ഉറപ്പു നല്‍കി സമാധാനിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *