റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍.ഐ.എയ്ക്ക് ആരേയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. അവരെ വിശ്വസിക്കുക- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

September 21, 2020 - 9:23 pm

തിരുവനന്തപുരം: എന്‍.ഐ.എയ്ക്ക് ആരേയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. നിയമം എല്ലാവര്‍ക്കും മുകളിലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി. ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്ത വിഷയത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ നമുക്കറിയില്ല. അതിനാല്‍ ക്ഷമയോടെ എന്‍.ഐ.എ.യുടെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓരോരുത്തര്‍രും അവരവരുടെ ജോലി ചെയ്യുക. മറ്റുളളവരുടെ ജോലിയില്‍ ഇടപെടാന്‍ പോകരുത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. അവരെ വിശ്വസിക്കുക. നിങ്ങള്‍ എത്ര വലിയവനായാലും നിയമത്തിന് വിധേയനാണ് എന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *