തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരം അട്ടക്കുളരയിലെ സ്വകാര്യ ക്ലിനിക് (കെ.ബി.എം. ആശുപത്രി) ഉടമയായിരുന്ന മണക്കാട് കല്ലാട്ട്മുക്ക് ജൂബിലിനഗർ പാംവ്യൂവിൽ ഡോ. എം.എസ്. ആബ്ദീൻ (73) ആണു മരിച്ചത്.
കടുത്ത ശ്വാസംമുട്ടൽമൂലം 17 -9 -2020 വെള്ളിയാഴ്ച ഇദ്ദേഹത്തെ കിംസിൽ പ്രവേശിപ്പിച്ചു. അന്നു രാത്രിയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയവേ 20-9 -2020 ഞായറാഴ്ചയാണ് മരണപ്പെട്ടത്. വ്യാഴാഴ്ച വരെ രോഗികളെ ചികിത്സിച്ചിരുന്നു.



