റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണ്ണക്കള്ളക്കടത്ത്: ഇതിൻറെ മറവിൽ മതസ്ഥാപനങ്ങളെയും മത ചിഹ്നങ്ങളെയും അവമതിക്കരുത്. മതസൗഹാർദം തകരാൻ ഇടവരരുത് – സമസ്ത

September 19, 2020 - 11:49 pm

കോഴിക്കോട് : മതസൗഹാർദ്ദം തകർക്കുന്ന തലത്തിലേക്ക് ചർച്ചകൾ കൊണ്ടുപോകരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാരും അഭിപ്രായപ്പെട്ടു.

രാജ്യത്തെ നിയമവ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ആരു പ്രവർത്തിച്ചാലും അവർക്കെതിരെ കർശന നടപടിയെടുക്കണം. എന്നാൽ അതിൻറെ മറവിൽ മത സ്ഥാപനങ്ങളെയും മതചിഹ്നങ്ങളും അവമതിക്കാൻ ഇടവരരുത്. വിശുദ്ധ ഖുർആൻ പുണ്യഗ്രന്ഥം ആണ്. സ്വർണക്കടത്തുമായി ഖുർആനെ ബന്ധപ്പെടുത്തുന്നത് നീതീകരിക്കാനാവില്ല. ഇസ്ലാമിക വിശ്വാസികളെ അപരവൽക്കരിക്കാനുള്ള ശ്രമം ഒരു കൂട്ടർ കൊണ്ടുപിടിച്ചു നടത്തുമ്പോൾ ഖുർആനെ മറയാക്കി വിഷയം തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലാത്തതാണ്. മുത്തുകോയ തങ്ങൾ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *