റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാമ്യം വേണമെന്ന സ്വപ്‌ന സുരേഷിന്റെ ആവശ്യം എന്‍ഐ.എ കോടതി തളളി

September 18, 2020 - 5:51 pm

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ തനിക്കും ജാമ്യം നല്‍കണമെന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആവശ്യം എന്‍.ഐ.എ കോടതി തളളി. ശാരീരിക അവശതകളും പ്രയാസങ്ങളും ഉള്ളതിനാല്‍ ജാമ്യം തരണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് സ്വപ്‌നയെയും മറ്റു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള 12 പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. ജാമ്യാപേക്ഷ തള്ളിയെങ്കിലും സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാനുളള അനുമതി നല്‍കാന്‍ ജയിലധികൃതരോട് നിര്‍ദേശിച്ചു. എന്‍.ഐ.എ കസ്റ്റഡിയില്‍ ഉളള നാല് പ്രതികളെയും അടുത്ത മാസം പത്ത് വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സന്ദീപ് നായര്‍, മുഹമ്മദ് അന്‍വര്‍, ഷമീം, മുഹമ്മദ് അലി, എന്നിവരാണ് റിമാന്‍ഡിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *