റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എടിഎം കാർഡ് തട്ടിപ്പ് തടയുന്നതിനായി എസ് ബി ഐ പുതിയ സംവിധാനം ഒരുക്കി.

September 16, 2020 - 11:11 pm

ന്യൂഡൽഹി: രാജ്യത്തെ എടിഎം കാർഡ് തട്ടിപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിൽ എസ് ബി ഐ പുതിയ സംവിധാനം ഒരുക്കി. 24 മണിക്കൂറും ഒടിപി അടിസ്ഥാനത്തിൽ പണം പിൻവലിക്കാൻ 18-09-2020 മുതൽ സാധിക്കും.

എടിഎം കൗണ്ടറിൽ എത്തിയ ഉപഭോക്താവിന് പണം വലിക്കുന്നതിനും മുമ്പായി അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഇത് എടിഎം മെഷീനിൽ രേഖപ്പെടുത്തിയാൽ മാത്രമേ ഉപഭോക്താക്കൾക്ക് പൈസ ലഭിക്കുകയുള്ളൂ. 10000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിന് ഈ പുതിയ രീതി.

രാത്രി എട്ടുമണി മുതൽ രാവിലെ എട്ടുമണി വരെ ഒടിപി അടിസ്ഥാനത്തിൽ പണം പിൻവലിക്കാനുള്ള സംവിധാനം നേരത്തെ നടപ്പിലാക്കിയിരുന്നു. പതിനെട്ടാം തീയതിക്ക് ശേഷം 24 മണിക്കൂറും ഈ സംവിധാനം വഴി ഉപഭോക്താക്കൾക്ക് പണം വലിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *