റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വാക്‌സിന്റെ പത്തുകോടി ഡോസ് ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ.

September 16, 2020 - 11:36 pm

മോസ്‌കോ: കോവിഡ് വാക്‌സിന്റെ പത്തുകോടി ഡോസ് ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ. റെഡ്ഡീസിനാണ് സ്പുട്നിക് വാക്സിന്‍ കൈമാറുക എന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.

വാക്സിന്‍ പരീക്ഷണവും വിതരണവും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുമതിക്ക് വിധേയമായിരിക്കും. ഇക്കാര്യം റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി.

30 കോടി ഡോസ് സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കാനാണ് ഇന്ത്യയുമായി ധാരണയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയുമായി വാക്സിന്‍ നിര്‍മ്മാണ കരാറിലും റഷ്യ ഏര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ വാക്സിന്‍ വിതരണത്തില്‍ കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ധാരണയില്‍ എത്തിയിട്ടുണ്ട്.ലോകത്ത് ആദ്യമായി വാക്സിന്‍ വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണ് റഷ്യ. 2020 ആഗസ്റ്റ 26ന് അന്തിമ ഘട്ട വാക്സിന്‍ പരീക്ഷണത്തിന് വലിയതോതിലുളള ക്രമീകരണങ്ങളാണ് റഷ്യ ഒരുക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *