ന്യൂഡൽഹി: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. താൻ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു എന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.
Yesterday, I was feeling weak and consulted my Doctor. During the course of my check up, I have been tested COVID 19 positive. I am at present doing well with the blessings and good wishes of all. I have isolated myself.
— Nitin Gadkari (@nitin_gadkari) September 16, 2020
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ഏഴോളം കേന്ദ്രമന്ത്രിമാരാണ് രോഗബാധിതരായത്. ലോക്സഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ 25 എംപിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
