റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊട്ടിയത്ത്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍, യുവതിയെ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയയാക്കിയിരുന്നെന്ന്‌ പോലീസ്‌

September 9, 2020 - 9:18 am

കൊട്ടിയം: പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനേതുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയ ആക്കിയിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചതായി പോലീസ്‌. സംസ്ഥാനത്തിന്‌ വെളിയിലാണ്‌ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും പോലീസ്‌ പറഞ്ഞു.

ഇതുമായ ബന്ധപ്പെട്ട്‌ പ്രതി ഹാരിസിന്‍റെ ബന്ധുവായ സീരിയല്‍ നടിയെ പോലീസ്‌ ചോദ്യം ചെയ്യും. 2019 ജൂലൈയില്‍ ഹാരിസും ബന്ധുക്കളും ചേര്‍ന്ന്‌ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയയാക്കിയെന്നാണ്‌ ‌ പോലീസ്‌ കണ്ടെത്തിയരിക്കുന്നത്‌. ഹാരിസിന്‍റെ ബന്ധുവായ സീരിയല്‍ നടിയുടെ ഷൂട്ടിംഗിനായി കൂട്ടുപോകണമെന്നു പറഞ്ഞാണ്‌ യുവതിയെ വരനും ബന്ധുക്കളും ചേര്‍ന്ന്‌ കൊണ്ടുപോയത്‌. ഈ സമയത്ത്‌ യുവതി രണ്ട്‌ മാസം ഗര്‍ഭിണിയായിരുന്നെന്നും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ്‌ ഗര്‍ഭ പരിശോധന നടത്തി സ്ഥിരീകരിച്ചത്‌. ഇതിന്‍റെ രേഖകള്‍ പോലീസിന്‌ ലഭിച്ചു.

നടിക്കും ഭര്‍ത്താവിനും ചോദ്യം ചെയ്യ്‌ലിന്‌ ഹാജരാകാന്‍ നോട്ടീസ്‌നല്‍കിയിട്ടുണ്ട്‌. റിമാന്‍റില്‍ കഴിയുന്ന ഹാരിസിനായി പോലീസ്‌ ഉടന്‍ കസ്‌റ്റഡി അപേക്ഷ സമര്‍പ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *