കൊവിഡ് അവസാന മഹാമാരിയല്ല: ലോകം കരുതലോടെ ഇരിക്കണം-ലോകാരോഗ്യ സംഘടന

ജനീവ: കോവിഡോടെ ലോകത്തിലെ മഹാമാരി ആകെ കഴിഞ്ഞുവെന്ന് ധരിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇനിയുടെ കരുതലോടെ ജീവിക്കണമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

കോവിഡ് അവസാന മഹാമാരിയല്ല, പകര്‍ച്ച വ്യാധിയും മഹാമാരിയും ജീവിതത്തിലെ യാഥാര്‍ത്ഥ്യമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷെ അടുത്ത മഹാമാരി വരുമ്പോഴേക്കും ലോകം ഇതിന് തയ്യാറായിരിക്കണം. ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ തയ്യാറായിരിക്കണമെന്നും സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോ ഗബ്രിയേസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊതുജനാരോഗ്യ മേഖലയില്‍ രാജ്യങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് 2.74 കോടി ജനങ്ങളെ ബാധിച്ച കോവിഡ് 8.95 ലക്ഷം ജീവനുകളാണെടുത്തത്. 6,480,599 രോഗബാധിതരും 193,456 മരണവുമായി അമേരിക്കയാണ് മുന്നില്‍. 4,277,584 രോഗികളും 72,816 മരണവുമായി ഇന്ത്യയാണ് രണ്ടാമത്.

Share
അഭിപ്രായം എഴുതാം