പോലീസ്‌ വാഹനം ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്തുവച്ച്‌ പോലീസ്‌ വാഹനം ആക്രമിക്കുകയും, വാഹനത്തിന്‍റെ ചില്ല്‌ എറിഞ്ഞ്‌ പൊട്ടിക്കുകയും ചെയ്‌ത പ്രതി പോലീസ്‌ കസ്‌റ്റഡിയിലായി. നാലാഞ്ചിറ പനവിള വീട്ടില്‍ ദിലേഷ് കുമാറിന്‍റെ മകന്‍ രഞ്ചു (21) ആണ്‌ പിടിയിലായത്‌. 2019 ഡിസംബറിലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം ഉണ്ടായത്‌. മെഡിക്കല്‍ കോളേജ്‌ ഇന്‍സ്‌‌പെക്ടര്‍ ഹരിലാലിന്‍റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

തലസ്ഥാനത്ത്‌ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി നടത്തിവരുന്ന റെയ്ഡിനേ തുടര്‍ന്ന്‌ 151 പേരുടെ വീടുകളില്‍ തിങ്കളാഴ്ച (7.9.2020) പരിശോധന നടത്തിയിരുന്നു. കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശാനുസരണം പോലീസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ദിവ്യ വി.ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ അതത്‌ സബ്‌ ഡിവിഷണല്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍മാര്‍, എസ്‌ എച്ച്‌ ഓമാര്‍, സബ്‌ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം ടീമുകള്‍ രൂപീകരിച്ചാണ്‌ പരിശോധന നടക്കുന്നത്‌. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന്‌ കമ്മീഷണര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം