സിഡ്നി: കഴിഞ്ഞദിവസം ഓസ്ട്രേലിയയിലെ സിഡ്നിയുടെ തീരക്കടലിൽ ഒരു വിരുന്നുകാരനെത്തി 25 മീറ്റർ നീളവും 100 ടൺ ഭാരവുമുള്ള ഒരു നീലത്തിമിംഗലം.
‘ഭൂമിയിലെ ഏറ്റവും വലിയ ജന്തുവായിട്ടും നീലത്തിമിംഗലങ്ങൾ അധികം ആരുടേയും കണ്ണിൽ പെടാറില്ല, ഞങ്ങളുടെ സിഡ്നിയുടെ തീരത്ത് വിശേഷിച്ചും’ ഓസ്ട്രേലിയയിലെ വന്യജീവി സർവീസിലെ ഉദ്യോഗസ്ഥനായ ആൻഡ്രൂ മാസ്റ്റർ മാർഷൽ പറയുന്നു. നൂറു വർഷത്തിനിടെ മൂന്നാം തവണയാണ് സിഡ്നിയുടെ തീരക്കടലിൽ നീലത്തിമിംഗലം പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
മറ്റു തിമിംഗലങ്ങളെപ്പോലെ ആവാസവ്യവസ്ഥയുടെ നാശവും കടലിൻ്റെ മലിനീകരണവും അശാസ്ത്രീയ മൽസ്യബന്ധന രീതികളും മൂലം നീലതിമിംഗലങ്ങളും വംശനാശഭീഷണി നേരിടുകയാണ്.



