റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വന്തം രഹസ്യഭാഗത്ത് പശതേച്ച് ഒട്ടിച്ച് മുൻ കാമുകനെ പ്രതിയാക്കിയ യുവതി ഒടുവിൽ കുരുക്കിലായി

September 6, 2020 - 9:02 pm

മാഡ്രിഡ്: സ്വന്തം രഹസ്യഭാഗത്ത് സ്വയം പശയൊഴിച്ച് ഒട്ടിച്ച് മുൻകാമുകനെ കള്ളക്കേസിൽ കുടുക്കിയ യുവതി ഒടുവിൽ പോലീസിൻ്റെ പിടിയിലായി.

മുൻ കാമുകനെ ദിവസങ്ങളോളം ജയിലിലാക്കിയ യുവതിക്ക് ഒടുവിൽ കോടതിയിൽ നിന്നും എട്ടിൻ്റെ പണിയും കിട്ടി. പത്ത് വർഷം തടവാണ് കോടതി ഇവർക്ക് വിധിച്ചത് . സ്പെയിൻകാരിയായ വനേസ ഗസ്റ്റോ എന്ന 36 കാരിയാണ് കാമുകനെതിരെ കള്ളപ്പരാതി നൽകി ഒടുവിൽ സ്വയം കുരുക്കിലായത്.

മുൻ കാമുകനായ ഇവാൻ റെക്കോ ഒരു കറുത്ത കാറിലെത്തി തന്നെ തട്ടിക്കൊണ്ടുപോയെന്നും ശേഷം തൻറെ രഹസ്യഭാഗത്ത് പശയൊഴിച്ച് ഒട്ടിച്ചുവെന്നും മുറിവേൽപ്പിച്ചുവെന്നും അർധനഗ്നയാക്കി റോഡരികിൽ ഉപേക്ഷിച്ചുവെന്നും ആയിരുന്നു യുവതിയുടെ പരാതി.

തുടർന്ന് പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് സത്യം വെളിച്ചത്തുവന്നത്. തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ നിന്ന് യുവതി പശ വാങ്ങുന്നതും മുറിവേൽപ്പിക്കാനുള്ള ബ്ലേഡ് വാങ്ങുന്നതുമായ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. യുവതി പറഞ്ഞ സമയത്ത് അവിടെ കറുത്ത നിറത്തിലുള്ള കാർ വന്നിട്ടില്ലെന്നും മറ്റൊരു സിസിടിവിയിൽ നിന്നും പൊലീസ് മനസിലാക്കി. അങ്ങനെ വാദി തന്നെയാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
10 വർഷം തടവിന് പുറമേ 25,000 യൂറോ നഷ്ടപരിഹാരമായി മുൻകാമുകൻ റെക്കോയ്ക്ക് നൽകാനും കോടതി വിധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *