റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: ആല്‍ബര്‍ട്ട് റോക്ക ഐ.എസ്.എല്‍ ക്ലബ്ബായ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. സൂപ്പര്‍ ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകസംഘത്തിലേക്ക് ചേരുന്നതിനാലാണ് റോക്ക ഇന്ത്യ വിട്ടത്. ഹൈദരബാദ് എഫ് സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ റൊണാള്‍ഡ് കോമാന്‍ റോക്കയെ തന്റെ പരിശീലകസംഘത്തിലേക്ക് പരി​ഗണിച്ചിരുന്നു. കോമാന്റെ പരിശീലകസംഘത്തില്‍ ഫിറ്റ്നസ് കോച്ചായാകും റോക്ക പ്രവര്‍ത്തിക്കുക. ഇക്കാര്യം ബാഴ്സയും ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ അഞ്ച് വര്‍ഷത്തോളം ബാഴ്സയോടൊപ്പം ഉണ്ടായിരുന്ന പരിശീലകനാണ് അദ്ദേഹം .

ബെം​ഗളുരു എഫ്.സിയുടെ പരിശീലകനെന്ന നിലയിലാണ് ഇന്ത്യയില്‍ റോക്ക ശ്രദ്ധേയനായത്. കഴിഞ്ഞ സീസണിനിടയ്ക്കാണ് പുതുതായി വന്ന ടീമായ ഹൈദരാബാദിലേക്ക് മാറുന്നത്. ഇക്കുറി റോക്കയുടെ കീഴില്‍ തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഹൈദരാബാദ്. റോക്ക പോയതോടെ പുതിയ പരിശീലകനെ ക്ലബ് കണ്ടെത്തേണ്ടിവരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *