കട്ടപ്പന: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ 8 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു, 80 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു . ആരെയും അറസറ്റ് ചെയ്തിട്ടില്ല. രണ്ടുപേരുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഒരാളുടെ തലയില്‍ നാല് തുന്നലും കൈക്ക് പൊട്ടലും ഉണ്ട്.
പ്രതിഷേധയോഗത്തില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി പോലീസ് ലാത്തിവീശുകയായിരുന്നു. പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന്റെ ചില്ലടിച്ചു തകര്‍ത്തു.
പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു, കോവിഡ് നിയമം ലംഘിച്ച് സംഘം ചേര്‍ന്നു എന്നീ കുറ്റങ്ങള്‍ക്കാണ് പ്രവര്‍ത്തകര്‍ ക്കെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്.യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത്കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോബിന് മാത്യു, ലോക്സഭാമണ്ഡലം മുന്‍ പ്രസിഡന്റ് ബിജോമാണി, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി ഗുണശേഖരന്, യൂത്ത് കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിന്, കെ.കെ.രതീഷ്, എന്നിവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. എസ്.വി രാജീവ്, ടോണി എബ്രാഹം എന്നിവര്‍ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.
പോലീസ് ആസൂത്രിതമായി ലാത്തിചാര്‍ജ് നടത്തുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു സമാധാനപരമായി സമരം നടത്തി പിരിഞ്ഞുപോകാനൊരുങ്ങിയ പ്രവര്‍ത്തകരെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. വണ്ടന്മേട് സിഐ ഉള്‍പ്പടെയുളളവര്‍ വൈരാഗ്യബുദ്ധിയോടെയാണ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശിയതെന്നും മാര്ച്ചുനടന്ന സ്ഥലത്ത് തഹസീല്‍ദാര്‍ എത്തിയതെങ്ങനെയെന്ന് അജ്ഞാതമാണെന്നും ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനന് ആരോപിച്ചു. പോലീസിനെതിരെ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.



